News Politics

പ്രകാശ് രാജ് ബെംഗലൂരു സെന്‍ട്രലില്‍ നിന്ന് മത്സരിക്കും

ബെംഗലൂരു: കര്‍ണാടകത്തിലെ ബെംഗലൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. മത്സരിക്കാനുള്ള തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും മണ്ഡലം ഏതെന്ന കാര്യം ശനിയാഴ്ചയാണ് ട്വിറ്ററിലൂടെ പ്രകാശ് രാജ് വെളിപ്പെടുത്തിയത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് പ്രകാശ് രാജ് കന്നിയങ്കം കുറിക്കുന്ന ബെംഗലൂരു സെന്‍ട്രല്‍.