News Politics

കെപിസിസി പുനസംഘടനയില്‍ അവഗണിക്കുന്നെന്ന വിമര്‍ശനവുമായി പ്രയാര്‍

ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനയില്‍ അവഗണിക്കുന്നുവെന്ന വിമര്‍ശനവുമായി മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല കേസില്‍ പാര്‍ട്ടിക്ക് വേണ്ടി പോരാടിയെങ്കിലും അര്‍ഹമായ പരിഗണന ലഭിച്ചില്ല. കേസില്‍ അഭിഭാഷകനെ ഏര്‍പ്പാട് ചെയ്തത് പാര്‍ട്ടി ആണെങ്കിലും മറ്റു കാര്യങ്ങളില്‍ ഒറ്റയ്ക്കായിരുന്നു പോരാട്ടമെന്നും പ്രയാര്‍ ഡല്‍ഹിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.