News Politics

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായ റോബേര്‍ട്ട് വദ്രയെ അനുഗമിച്ച ശേഷമാണ് പ്രിയങ്ക കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തത്. കേസ് രാഷ്ട്രീയ പകപോക്കലെന്ന് വദ്രയും ഭര്‍ത്താവിനെ പിന്തുണയ്ക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചു.