News Politics

പെരിയയിൽ സന്ദർശനത്തിനെത്തിയ സിപിഎം സംഘത്തിനു നേരെ കയ്യേറ്റ ശ്രമം

കാസർഗോഡ്: ഇരട്ടക്കൊലയെ തുടർന്ന് അക്രമങ്ങൾ നടന്ന പെരിയയിലും സമീപ പ്രദേശങ്ങളിലും സന്ദർശനത്തിനെത്തിയ സിപിഎം സംഘത്തിനു നേരെ കയ്യേറ്റ ശ്രമം. പോലീസ് ഇടപെടലിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഒഴിവായി. അതേസമയം കൊല്ലപ്പെട്ട കൃപേഷിനെതിരെ പ്രതികൾ നടത്തിയ കൊലവിളി ഫേസ്ബുക് പോസ്റ്റുകൾ പുറത്തുവന്നു.