സമരപന്തലിൽ ഉമ്മൻചാണ്ടിയുടെ കാലുപിടിച്ച് ഉദ്യോഗാർഥികൾ
തിരുവനന്തപുരം: ഉമ്മൻചാണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തലിലെത്തി. ഉമ്മൻചാണ്ടിയുടെ കാലുപിടിച്ച് ഉദ്യോഗാർഥികൾ കരഞ്ഞു. സർക്കാരിന് വേണമെങ്കിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാമായിരുന്നുവെന്നും ഇനി നിയമപരമായി എന്താണ് ചെയ്യാനാവുക എന്നാലോചിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.