News Politics

പട്ടിണി മാറ്റും, പാവങ്ങള്‍ക്ക് മിനിമം വരുമാനം: നിര്‍ണായക പ്രഖ്യാപനവുമായി രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാദ്ഗാനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലായിരുന്നു രാഹുലിന്റെ പ്രസ്താവന. കോണ്‍ഗ്രസ് ഒരു ചരിത്രപരമായ തീരുമാനം എടുത്തിരിക്കയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും. രാജ്യത്തെ ഓരോ സാധാരണക്കാരനും നിശ്ചിത വരുമാനം ലഭിക്കും. ഇതിനര്‍ത്ഥം പട്ടിണിയും ദരിദ്രരായ ജനതയും ഇന്ത്യയിലുണ്ടാകില്ല എന്നാണ്. ഇതാണ് ഞങ്ങളുടെ കാഴ്പ്പാടും വാദ്ഗാനവും.