News Politics

കത്തയച്ചത് രാഹുല്‍ ഗാന്ധിയുടെ മാതൃക, അത് പിണറായി ആയുധമാക്കേണ്ട: ചെന്നിത്തല

തിരുവനന്തപുരം: ലോക കേരള സഭ സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തിന് രാഹുല്‍ഗാന്ധി മറുപടി അയച്ചെന്നേ ഉള്ളൂ എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അതിനെ മുഖ്യമന്ത്രി ആയുധമാക്കേണ്ട. ലോക കേരള സഭ ധൂര്‍ത്താണെന്ന കാര്യത്തില്‍ സംശയമില്ല. ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസമില്ല എന്നും ചെന്നിത്തല പ്രതികരിച്ചു.