News Politics

കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. മട്ടന്നൂരിലെ ശുഹൈബിന്റെ കുടുംബാംഗങ്ങളെയും രാഹുല്‍ കാണുന്നുണ്ട്. സന്ദര്‍ശനത്തോടനുബന്ധിച്ച് കാസര്‍കോട് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.