News Politics

റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഗവര്‍ണ്ണറുടെ അസാധാരണ നടപടി. ഗവര്‍ണ്ണര്‍ ആരിഫ് മുഹമദ് ഖാന്റെ പിആര്‍ഒ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരോടാണ് പകര്‍പ്പ് ആവശ്യപ്പെട്ടത്. അതേസമയം വാര്‍ഷിക വിവര ശേഖരണത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്നും നടപടി സാധാരണമെന്നും രാജ്ഭവന്‍ പ്രതികരിച്ചു.