News Politics

രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണം ഉടന്‍: കെ.സി.വേണുഗോപാല്‍

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സത്യപ്രതിജ്ഞ എത്രയും വേഗം ഉണ്ടാകുമെന്നും അദ്ദേഹം ജയ്പൂരില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് ജയ്പൂരിലെത്തിയതാണ് കെ.സി. വേണുഗോപാല്‍.