News Politics

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നീക്കം പരാജയപ്പെട്ടേക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കം പരാജയപ്പെടാന്‍ സാധ്യത. ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്‍.ജെ.ഡിയുടെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന് താത്പര്യം. എന്നാല്‍ ഡി.എം.കെയും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സൂചന. കോവിഡ്, സാമ്പത്തിക തകര്‍ച്ച, ചൈനീസ് കടന്ന് കയറ്റം എന്നീ വിഷയങ്ങള്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ പറഞ്ഞു.