News Politics

ചെന്നിത്തലയുടെ പുതുവര്‍ഷാഘോഷം ഇടമലക്കുടിയില്‍

ഇടുക്കി: പുതുവത്സര ദിനം ഇടമലക്കുടിയിലെ ആദിവാസികള്‍ക്കൊപ്പം ആഘോഷിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കുടിയിലെ അടിസ്ഥാന സൗകര്യ വികസനം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം ആദിവാസികള്‍ക്ക് ഉറപ്പുനല്‍കി. സ്‌കൂള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സൗകര്യം ചെയ്യുമെന്ന് വാക്കുനല്‍കിയാണ് ഒരു ദിവസം നീണ്ട സന്ദര്‍ശനം അദ്ദേഹം അവസാനിപ്പിച്ചത്.