News Politics

മനുഷ്യ മഹാ ശൃംഖലയിലെ പങ്കാളിത്തം: മുസ്ലീം ലീഗില്‍ കടുത്ത ഭിന്നത

മലപ്പുറം: എല്‍.ഡി.എഫ് മനുഷ്യ മഹാ ശൃംഖലയില്‍ പ്രവര്‍ത്തകര്‍ അണിനിരന്നതിനെച്ചൊല്ലി മുസ്ലീംലീഗില്‍ കടുത്ത ഭിന്നത. നടപടിയെടുക്കുമെന്ന നിലപാടുമായി കെ.പി.എ മജീദും നടപടി വേണ്ടെന്ന നിലപാടുമായി എം.കെ മുനീറും രംഗത്തെത്തി. വിഷയം വിവാദമാക്കേണ്ടതില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.