News Politics

ആര്‍.എസ്.എസ് യോഗത്തില്‍ ബിജെപിക്ക് വിമര്‍ശനം

കൊച്ചി: കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് പരിവാര്‍ ബൈഠെക്കില്‍ ബി.ജെ.പി നേതൃത്വത്തിന് വിമര്‍ശനം. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം അനാവശ്യമെന്നും, അവിടെ സുരേന്ദ്രന്‍ മതിയെന്ന് നേരത്തെ പറഞ്ഞിരുന്നതാണെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി. ശബരിമല വിഷയം മുഖ്യവിഷയായി ഉന്നയിക്കുന്നതിനൊപ്പം, തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല ആര്‍.എസ്.എസ്സിനായിരിക്കുമെന്നും യോഗം വ്യക്തമാക്കി.