News Politics

പുനഃസംഘടനയില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടി വിടുന്നു

കാസര്‍കോട്: പുനഃസംഘടനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടി വിടുന്നു. അഡ്വ: കെ.ശ്രീകാന്തിനെ വീണ്ടും ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തന്ത്രിയുടെ രാജി പ്രഖ്യാപനം.രാജിക്കത്ത് ഇന്ന് ഔദ്യോഗികമായി പാര്‍ട്ടി നേതൃത്വത്തിന് കൈമാറും.