News Politics

പാര്‍ലമെന്റില്‍ ബഹളം, പ്രതിഷേധിക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് സ്പീക്കര്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തെ ചൊല്ലി പാര്‍ലമെന്റില്‍ ഇന്നും ബഹളം. പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളും നിര്‍ത്തിവെച്ചു. പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയാല്‍ കര്‍ശന നടപടിയെന്ന് സ്പീക്കര്‍ ഓം ബിര്‍ള മുന്നറിയിപ്പ് നല്‍കി. മറുപക്ഷത്തേക്ക് മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന എംപിമാരെ സമ്മേളന കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യും.