കേരള കോൺഗ്രസ് പിജെ ജോസഫ് ഗ്രൂപ്പിൽ സീറ്റ് വിഭജനം വെല്ലുവിളിയായേക്കും
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി മോഹികളുടെ എണ്ണം കൂടുതലായതോടെ കേരള കോൺഗ്രസ് പിജെ ജോസഫ് ഗ്രൂപ്പിൽ സീറ്റ് വിഭജനം വെല്ലുവിളിയായേക്കും. പാർട്ടി പിളർന്ന ഘട്ടത്തിൽ നിരവധി നേതാക്കളാണ് ജോസ് കെ മാണി പക്ഷത്തിൽ നിന്ന് ജോസഫ് വിഭാഗത്തേക്ക് വന്നിരുന്നത്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച ചില സീറ്റുകൾ ഏറ്റെടുക്കാനുള്ള നീക്കം കോൺഗ്രസ് നടത്തുന്നുണ്ട്.