News Politics

ഹൈബി ഈഡന്‍ എംപിക്കെതിരെ തുറന്നടിച്ച് കൊച്ചി മേയര്‍ സൗമിനി ജയന്‍

കൊച്ചി: കോര്‍പ്പറേഷനെ വിമര്‍ശിച്ച ഹൈബി ഈഡന്‍ എം.പിക്കെതിരെ തുറന്നടിച്ച് മേയര്‍ സൗമിനി ജയന്‍. ഹൈബി ഉള്‍പ്പെടെയുള്ളവരുടെ ഭാവമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ല. നേട്ടങ്ങള്‍ വരുമ്പോള്‍ മാത്രം സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും മേയര്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതിനാല്‍ രാജിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മേയര്‍ പറഞ്ഞു.