News Politics

റാന്നിയില്‍ വിവാദം തുടരുന്നു; ശോഭാ ചാര്‍ലി ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയതിന്റെ രേഖകള്‍ പുറത്ത്

പത്തനംതിട്ട: റാന്നി പഞ്ചായത്ത് പ്രസിഡന്റാകാന്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ലി മുന്നണിനേതൃത്വം അറിയാതെ ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയതിന്റെ രേഖകള്‍ പുറത്ത്. സ്വന്തം പാര്‍ട്ടിയുമായി അല്ലാതെ ഇടതുപക്ഷവുമായി സഹകരിക്കില്ലെന്ന് ബിജെപിക്ക് രേഖാമൂലം ഉറപ്പുനല്‍കി. ധാരണാപത്രത്തിന്റെ പകര്‍പ്പ് അടക്കമുള്ള തെളിവുകള്‍ ബിജെപി നേതൃത്വം പുറത്തുവിട്ടു.