News Politics

ആന്റോ ആന്റണിയുടെ ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: ആന്റോ ആന്റണി എം.പിക്കെതിരായ പരാതിയില്‍ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനം നടന്നു എന്ന് ഹൈക്കോടതി. ആന്റോ ആന്റണിയുടെ ഭാര്യ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന് കോടതി. കേസ് പരിഗണിക്കുന്നത് 13-ാം തീയതിയിലേക്ക് മാറ്റി. വീണ ജോര്‍ജ് എം.എല്‍.എ നല്‍കിയ പരാതിയിലാണ് കോടതി നടപടി.