News Politics

എല്‍.ജെ.ഡി -ജെഡിഎസ് ലയനത്തിന് കളമൊരുങ്ങുന്നു

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളും സംസ്ഥാനത്തെ ജനതാദള്‍ എസ്സും തമ്മില്‍ ലയിക്കാന്‍ നീക്കം. ലയന ചര്‍ച്ചകള്‍ ആരംഭിച്ചതായി എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയംസ്‌കുമാറും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് സി.കെ.നാണുവും സ്ഥിരീകരിച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം സാധ്യമാക്കാനാണ് ഇരുപാര്‍ട്ടികളുടെയും താത്പര്യം.