കേരള കോണ്‍ഗ്രസ് ചെയര്മാന് പദവി ഏറ്റെടുക്കുന്നതിലുള്ള ജോസ് കെ മാണിയുടെ സ്റ്റേ തുടരും
കോട്ടയം/ ഇടുക്കി: കേരള കോണ്‍ഗ്രസ് ചെയര്മാന് പദവി ജോസ് കെ മാണി ഏറ്റെടുക്കുന്നതിന് കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ തുടരും. ആര്‍ക്കും ചെയര്മാന് പദവി ഏറ്റെടുക്കാന്‍ അവകാശമില്ലെന്ന് കട്ടപ്പന സബ് കോടതി വിധിച്ചു. എന്നാല്‍ കോടതി വിധി തങ്ങള്‍ക്ക് അനുകൂലമെന്ന വാദവുമായി ഇരു വിഭാഗവും രംഗത്തെത്തി.