News Politics

വെളളാപ്പളളിക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങി സുഭാഷ് വാസു

ആലപ്പുഴ: എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടതോടെ വെളളാപ്പളളിക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങി സുഭാഷ് വാസു. മുന്‍ ഡിജിപി ടി പി സെന്‍കുമാറുമായി ചേര്‍ന്ന് യോഗ നേതൃത്വത്തിലെ സാമ്പത്തിക തിരിമറി പുറത്തു കൊണ്ടുവരാനാണ് നീക്കം. ഇരുവരും ചേര്‍ന്നുളള വാര്‍ത്താസമ്മേളനം വൈകാതെ ഉണ്ടാകും.