News Politics

സന്ദീപ് വാര്യരെ പിന്തുണച്ച് പി കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും

പാലക്കാട്: ഫേസ്ബുക് പോസ്റ്റ് വിവാദത്തില്‍ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരെ ശക്തമായി പിന്തുണച്ച് ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി പി.കെ കൃഷ്ണദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും. എന്നാല്‍ ഫേസ് ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.