വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ കളമശേരി സീറ്റിനായി കോണ്‍ഗ്രസ്
കൊച്ചി: വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ കളമശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പരാതി. കോണ്‍ഗ്രസ് മത്സരിച്ചാല്‍ മാത്രമേ കളമശേരിയില്‍ വിജയിക്കാനാകൂവെന്ന് പരാതിയില്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കളമശേരി മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥികളുടെ പരാജയം ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്റെ പരാതി.