News Politics

യുഡിഎഫ് നടപടി അധാര്‍മ്മികമെന്ന് തോമസ് ചാഴികാടന്‍

ആലപ്പുഴ: യു.ഡി.എഫ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോസ് പക്ഷം. യു.ഡി.എഫ് നടപടി അധാര്‍മ്മികമെന്ന് തോമസ് ചാഴികാടന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരില്‍ പുറത്തു പോകേണ്ട പാര്‍ട്ടിയാണോ കേരളാ കോണ്‍ഗ്രസ് എന്ന് ചിന്തിക്കണം. ഉടന്‍ ഏതെങ്കിലുമൊരു മുന്നണിയിലേയ്ക്ക് ഇല്ലെന്നും തോമസ് ചാഴികാടന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.