News Politics

കുട്ടനാട് സീറ്റില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്

കുട്ടനാട്: കുട്ടനാട് സീറ്റില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്. എന്‍സിപി നേതൃത്വം അംഗീകരിച്ചാല്‍ മത്സരിക്കും. തോമസ് ചാണ്ടിയുടെ പിന്‍ഗാമി ആകണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നുവെന്നും സഹോദരന്‍ തോമസ് കെ തോമസ് പറഞ്ഞു. തോമസ് കെ തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും എന്‍സിപി സംസ്ഥാന നേതൃത്വത്തിനും നേരത്തെ കത്തയച്ചിരുന്നു.