News Politics

ലൈഫ് മിഷന്‍, കെ ഫോണ്‍, ഇ-മൊബിലിറ്റി തകര്‍ക്കാന്‍ ഇ ഡി ശ്രമിക്കുന്നു: തോമസ് ഐസക്

തിരുവനന്തപുരം: ഇഡിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. ലൈഫ് മിഷന്‍, കെ ഫോണ്‍, ഇമൊബിലിറ്റി പദ്ധതികള്‍ തകര്‍ക്കാന്‍ ഇ ഡി ശ്രമിക്കുന്നുവെന്ന് ഐസക് കുറ്റപ്പെടുത്തി. വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാനുള്ള ആയുധമായി സിഎജിയെ ഉപയോഗിക്കുന്നു. കിഫ്ബിക്കെതിരെ ബിജെപിക്കാരന്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ആണ് ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നും ഐസക് ആരോപിച്ചു.