മൂന്നു തവണ മത്സരിച്ചവര്‍ക്ക് സിപിഐയില്‍ സീറ്റ് നല്‍കില്ല
തിരുവനന്തപുരം: മൂന്നു തവണ മത്സരിച്ചവര്‍ക്ക് സിപിഐയില്‍ സീറ്റ് നല്‍കില്ല. ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സിപിഐ കൗണ്‍സിലില്‍ തീരുമാനം. മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, കെ രാജു, പി തിലോത്തമന് എന്നിവര്‍ക്ക് ഇനി മത്സരിക്കാനാവില്ല. മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് മാത്രമാണ് ഇനി മത്സരിക്കാനാകുക. പ്രതിഷേധമുളളവര്ക്ക് പാര്‍ട്ടിയെ വികാരം അറിയിക്കാമെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് കാനം പറഞ്ഞു.