News Politics

കെടി ജലീലിന്റെ ബന്ധു നിയമനം: സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി നേര്‍ക്കുനേര്‍

തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബന്ധുനിയമന വിവാദത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ ആക്രോശിച്ചുകൊണ്ട് മുഖാമുഖം വന്നു. പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചതിനു ശേഷവും ലീഗ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയത് പ്രതിപക്ഷത്ത് ആശയക്കുഴപ്പം ഉണ്ടാക്കി.