ബി.ജെ.പി ജില്ലാ കമ്മിറ്റിയില്‍ ഗ്രൂപ്പ് പോര് രൂക്ഷം; മുരളീധര പക്ഷക്കാരനായ ജില്ലാ ട്രഷററെ പുറത്താക്കി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് നേടാനൊരുങ്ങുന്ന ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റിയില്‍ ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തി. വി.മുരളീധര പക്ഷക്കാരനായ ജില്ലാ ട്രഷറര്‍ സനോദിനെ തല്‍സ്ഥാനത്തു നിന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് പുറത്താക്കി. ജില്ലാ കമ്മിറ്റിയുടെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും സനോദിനെ മാറ്റിയതായ കത്ത് പ്രസിഡന്റ് ബാങ്കിന് കൈമാറി.