News Politics

യുഎപിഎ കേസില്‍ സിപിഎമ്മിന്റെ ചുവടുമാറ്റം കേന്ദ്ര ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ തത്കാലം ഇടപെടേണ്ടതില്ല എന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. അന്വേഷണ ഘട്ടത്തില്‍ ഇടപെട്ടാല്‍ കേന്ദ്ര ഇടപെടല്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നിലപാടുമാറ്റം. യുവാക്കള്‍ക്ക് തീവ്ര ആശയങ്ങളുള്ളവരുമായി ബന്ധമുണ്ട് എന്ന കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.