ബജറ്റിന് 2 ദിവസം ബാക്കി നില്‍ക്കെ യു.ഡി.എഫിന്റെ വമ്പന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ യു.ഡി.എഫിന്റെ വമ്പന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം. പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ മാസം 6000 രൂപയെത്തുന്ന പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. യു.ഡി.എഫ് തയ്യാറാക്കുന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രധാന ഭാഗം എന്നു പറഞ്ഞാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപനം നടത്തിയത്.