News Politics

റോഷി അഗസ്റ്റിൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി ഇടുക്കിയിൽ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്

ഇടുക്കി: എംഎൽഎ സ്ഥാനം റോഷി അഗസ്റ്റിൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഇടുക്കിയിൽ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. പ്രതിസന്ധികൾക്കിടിയിലും വിജയിത്തിനായി പരിശ്രമിച്ച പ്രവർത്തകരെ റോഷി വഞ്ചിച്ചുവെന്ന് യുഡിഎഫ് വിലയിരുത്തി. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് ചേക്കേറിയതോടെ ഇടുക്കിയിലെ ഒരുപിടി തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പ്രതിസന്ധിയിലായി.