News Politics

സര്‍ക്കാരിനെതിരെ അവിശ്വാസത്തിനും സ്പീക്കറെ നീക്കാന്‍ പ്രമേയത്തിനും യുഡിഎഫില്‍ അഭിപ്രായം

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫില്‍ അഭിപ്രായം. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനും ആലോചന. ഏത് വേണമെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷനേതാവിനെ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗം ചുമതലപ്പെടുത്തി. ഈ മാസം അവസാനം സഭ ചേരുമ്പോള്‍ അവിശ്വാസം കൊണ്ടുവരാനാണ് നീക്കം. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി സ്പീക്കര്‍ക്കുള്ള ബന്ധം നിയമസഭയുടെ അന്തസ് കെടുത്തിയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു.