News Politics

നിയമസഭയിലും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്

കണ്ണൂര്‍: ഗവര്‍ണര്‍ക്കെതിരെ നിയമസഭയിലും പ്രതിഷേധത്തിനൊരുങ്ങി യു.ഡി.എഫ്. ഗവര്‍ണര്‍ക്കെതിരായ പ്രമേയം പരാജയപ്പെട്ടാല്‍ നിയമസഭയിലും പ്രതിഷേധമുണ്ടാകുമെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഭരണപക്ഷം പ്രതിപക്ഷ പ്രമേയത്തെ പിന്തുണയ്ക്കുമെന്നു കരുതുന്നതായും ചെന്നിത്തല പ്രതികരിച്ചു.