News Politics

ജോസ് കെ മാണി മുന്നണി വിട്ടതിന് ശേഷമുള്ള യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: ജോസ് കെ മാണി മുന്നണി വിട്ടതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്നത്തെ യുഡിഎഫ് യോഗം വിലയിരുത്തും. പാലാ സീറ്റിനെചൊല്ലി എൽഡിഎഫിൽ തർക്കം ഉണ്ടാകുമ്പോൾ എൻസിപിയെ UDF-ൽ എത്തിക്കാനുള്ള ഔദ്യോഗിക ർച്ചകൾ ആരംഭിക്കാമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനുള്ള പൊതു മാനദണ്ഡങ്ങളും യുഡിഎഫ് പരിഗണിക്കും.