News Politics

കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് ദുര്‍ബലമാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് ദുര്‍ബലമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിലെ ജനപിന്‍തുണയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. സംഘടനാപരമായും രാഷ്ട്രീയപരമായും യുഡിഎഫിന്റെ കെട്ടുറപ്പ് തകര്‍ന്നുവെന്നും ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നിവയുമായി കൂട്ട് കൂടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കോടിയേരി സൂചിപ്പിച്ചു. മുന്നണിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നും കോടിയേരി പറഞ്ഞു.