News Politics

ഉത്തര്‍പ്രദേശിലെ സഖ്യ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍

ന്യൂഡല്‍ഹി: യു.പിയിലെ തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ക്കായി മായാവദിയും അഖിലേഷ് യാദവും ഇന്ന് കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സഖ്യത്തില്‍ പുതിയ കക്ഷികള്‍ക്കായി എത്രത്തോളം വിട്ടുവീഴ്ച ചെയ്യുമെന്ന് മാത്രമാണ് ഏവരും ഉറ്റുനോക്കുന്നത്.