News Politics

ഉത്തര്‍ പ്രദേശിലെ എസ്പി- ബിഎസ്പി സീറ്റ് വിഭജനത്തില്‍ ധാരണ

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ എസ്പി- ബിഎസ്പി സീറ്റ് വിഭജനത്തില്‍ ധാരണ. ആര്‍എല്‍ഡിയെയും നിഷാദ് പാര്‍ട്ടിയെയും സഖ്യത്തില്‍ ഉള്‍പ്പെടുത്തും. അതേസമയം കോണ്‍ഗ്രസ്സിനെ രണ്ടു സീറ്റില്‍ മാത്രം ഒതുക്കാന്‍ നീക്കം. കഴിഞ്ഞ ദിവസം, മായാവതിയും, അഖിലേഷ് യാദവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചര്‍ച്ചകളും നടന്നതായാണ് സൂചന. കഴിഞ്ഞ തവണ ബിഎസ്പി ഒറ്റ സീറ്റിലും ജയിച്ചില്ലെങ്കിലും, 34 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ 38 സീറ്റുകള്‍ വേണമെന്നാണ് ബി എസ് പിയുടെ ആവശ്യം. ജനുവരി 15 നു മായാവതിയുടെ ജന്മദിനത്തില്‍ സഖ്യ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.