ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശം ലംഘിച്ച് വാമനപുരം സര്‍വീസ് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശം ലംഘിച്ച് വാമനപുരം സര്‍വീസ് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പ്. വിമര്‍ശനം ശക്തമായതോടെ മൂന്നര മണിക്കൂറിനുശേഷം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. കൊറോണ ഭീതിക്കിടെ ഭരണസ്വാധീനം ഉപയോഗിച്ച് ബാങ്ക് പിടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമമുണ്ടായി.