News Politics

അയോധ്യാ പ്രക്ഷോഭം ഉടനില്ലെന്ന് വിശ്വ ഹിന്ദു പരിഷത്

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് ആശ്വാസമായി അയോധ്യാ പ്രക്ഷോഭം വിശ്വ ഹിന്ദു പരിഷത് നീട്ടി വച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ രാമക്ഷേത്ര നിര്‍മാണത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതില്ല എന്ന് വി.എച്ച്.പി തീരുമാനിച്ചു. തര്‍ക്ക പ്രദേശത്തിനു പുറത്തുള്ള സ്ഥലം രാമ ജന്മ ഭൂമി ന്യാസിന് കൈമാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടതോടെയാണ് വി.എച്ച്.പിയുടെ നിലപാട് മാറ്റം.