News Politics

ശശികലയെ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് ഡി ജയകുമാര്‍

ചെന്നൈ: വി.കെ ശശികല പാര്‍ട്ടിയിലേക്ക് തിരികെയെത്താനുള്ള സാധ്യത പൂര്‍ണമായിത്തള്ളി അണ്ണാ ഡി.എം.കെ നേതൃത്വം. എന്ത് വന്നാലും ശശികലയെ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഡി ജയകുമാര്‍. ശശികലയെ ഞങ്ങള്‍ കാര്യമായി എടുക്കുന്നില്ല എന്നും ജയകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.