News Politics

വെള്ളാപ്പള്ളിയെ വിമര്‍ശിച്ചതിന് സുധീരന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ഡി. സുഗതന്‍ ഇറങ്ങിപ്പോയി

ആലപ്പുഴ: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചതിന്റെ പേരില്‍ വി.എം. സുധീരന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ഡി. സുഗതന്‍ ഇറങ്ങിപ്പോയി. എസ്.എന്‍.ഡി.പിയേയും അതിന്റെ ജനറല്‍ സെക്രട്ടറിയേയും വിമര്‍ശിക്കുന്ന വേദിയില്‍ ഞാന്‍ ഇരിക്കില്ലെന്ന് സുഗതന്‍ പ്രതികരിച്ചു. എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗംകൂടിയാണ് ഡി. സുഗതന്‍. സി.പി.എം- ബി.ജെ.പി ബന്ധത്തിലെ കണ്ണിയാണ് വെള്ളാപ്പള്ളി നടേശനെന്ന് വി.എം. സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വെള്ളാപ്പള്ളിയെ വര്‍ഗീയ ഭ്രാന്തനെന്ന് വിളിച്ച കോടിയേരി ഇപ്പോള്‍ കാണിക്കുന്നത് അവസരവാദമാണ്. വിശ്വാസ്യത നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശമെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ഇത്തരം പരാമര്‍ശങ്ങളാണ് ഡി. സുഗതനെ ചൊടിപ്പിച്ചത്.