News Politics

പശ്ചിമബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനുളള സീറ്റ് വിഭജനചര്‍ച്ചകള്‍ അടുത്തയാഴ്ച്ച

ന്യൂഡൽഹി: പശ്ചിമബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനുളള സീറ്റ് വിഭജനചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടുത്തയാഴ്ച്ച തുടക്കംകുറിക്കും. അടുത്ത വര്‍ഷമാദ്യമാണ് നിയമസഭാ തിരഞ്ഞെടുപ്പെങ്കിലും അവസാനനിമിഷ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് സീറ്റ് വിഭജനം നേരത്തേ നടത്തുന്നതെന്ന് പിസിസി അധ്യക്ഷന്‍ ആധിര്‍ രജ്ജന്‍ ചൗധരി അറിയിച്ചു.