News Politics

പ്രിയങ്കയുടെ ഫോണും ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ വാട്‌സ്ആപ്പില്‍ നിന്ന് പ്രിയങ്കയ്ക്ക് സ്ഥിരീകരണം കിട്ടിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. മോദി സര്‍ക്കാര്‍ ചാര സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇസ്രായേലി ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് 121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നതായി വാട്‌സ്ആപ് വ്യക്തമാക്കി.