News Politics

മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി പദത്തില്‍ വിട്ടുവീഴ്ച ചെയ്യും: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രി പദത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്ന സൂചനയുമായി കോണ്‍ഗ്രസ്. നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. താന്‍ പ്രധാനമന്ത്രി ആകണോ എന്നു ജനങ്ങള്‍ തീരുമാനിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.