മേയറായാല്‍ പൊതുവികസനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ശ്രീകുമാര്‍
തിരുവനന്തപുരം: മേയറായാല്‍ തിരുവനന്തപുരം നഗരത്തിലെ പൊതുവികസനത്തിനായി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്ന് എല്‍.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി കെ. ശ്രീകുമാര്‍. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു പോകുമെന്നും ശ്രീകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.