News Politics

തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനത്തില്‍ തീരുമാനമാകുമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ മുന്നണി പ്രവേശനത്തിന്റെ കാര്യത്തില്‍ പൂര്‍ണ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ പങ്കു വച്ച് ജോസ് കെ മാണി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.