News Politics

കോണ്‍ഗ്രസില്‍ അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മോദിയോടും പിണറായിയോടും മുല്ലപ്പള്ളി ശൗര്യം കാട്ടിയാല്‍ മതിയെന്ന് കെ. മുരളീധരന്‍ തിരിച്ചടിച്ചു. കെ.പി.സി.സിക്ക് അച്ചടക്ക സമിതി രൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന ആദ്യ ഭാരവാഹി യോഗം തീരുമാനിച്ചു.